Final Destination for All Catholic Religious Articles
Final Destination for All Catholic Religious Articles
₹ 299.00
മഹത്വം നിറഞ്ഞു നിൽക്കുന്ന ദൈവത്തിന്റെ സാന്നിധ്യമാണ് ഈ വചന വായനയിലൂടെ നമുക്ക് കരഗതമാകുന്നത്. പിതാവായ ദൈവം തൻ്റെ മകളായ പരി. അമ്മ വഴി തന്റെ മക്കളോട് നേരിട്ട് സംസാരിക്കുകയാണ് ഈ താളുകളിലൂടെ… നമ്മുടെ അന്തരാത്മാവിന്റേയും മാനസിക മണ്ഡലങ്ങളുടേയും ശരീരത്തിൻ്റെ ബലഹീന മേഖലകളുടേയും നാം തിരിച്ചറിഞ്ഞിട്ടുള്ളതും അറിയാതെ പോയതുമായ ക്ഷതങ്ങളെ കർത്താവിൻ്റെ വചനം സുഖപ്പെടുത്തുമെന്ന പ്രത്യാശ നമ്മുടെ ഹൃദയങ്ങളിൽ ഉണർത്തിക്കൊണ്ടാണ് ഈ രചന നമുക്കൊരു ആശ്വാസത്തണലായി മാറുന്നത്.
(അവതാരികയിൽ) – ഡാനിയൽ പൂവണ്ണത്തിൽ
തൃശ്ശൂർ അതിരൂപതാംഗം. 1984-ൽ പാലക്കൽ ജനനം. കള്ളിക്കാടൻ ജോസ്, സൂസി ദമ്പതികളുടെ ഏക മകൻ.
2000 June ൽ സെമിനാരിയിൽ ചേർന്ന് ലുവൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് BTh നേടി, 2010 Dec. 29 ന് തിരുപ്പട്ടം സ്വീകരിച്ചു.
ഗിന്നസ് ബുക്കിൽ ഇടം നേടിയ ബോൺ നത്താലെ, Heavenly Queen, Season of Love, Power of Faith, খ, കരുണാർദ്രം തുടങ്ങിയ നൂറിലധികം ക്രിസ്തീയ ആൽബങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ചു. ശാലോം, ഗുഡ്നസ്സ്, ഷെക്കെയ്ന എന്നീ ചാനലുകളിൽ വചന പ്രഘോഷണ പരമ്പരകളും നിരവധി ആനുകാലികങ്ങളിൽ ആത്മീയ സാഹിത്യ ലേഖനങ്ങളും നാല്പത്തിനാലോളം പുസ്തകങ്ങളും എഴുതിയ മരിയഭക്തനായ അച്ചന്റെ കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേനയും, രക്തക്കണ്ണീരിന്റെ ജപമാലയും ഇന്ന് ഏറെ ശ്രദ്ധേയമാണ്.
ഫാ. സ്റ്റാഴ്സൺ ജെ. കള്ളിക്കാടൻ
Reviews
There are no reviews yet.